|    Feb 19 Mon, 2018 1:42 am
FLASH NEWS
Home   >  Kerala   >  

ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനച്ചടങ്ങ് റദ്ദാക്കി

Published : 22nd May 2017 | Posted By: shins

തിരുവനന്തപുരം: ജേക്കബ് തോമസിന്റെ ആത്മകഥ പ്രകാശനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല. മുഖ്യമന്ത്രി എത്തില്ലെന്ന് അറിഞ്ഞതോടെ പുസ്തകപ്രകാശനചടങ്ങ് ജേക്കബ് തോമസ് റദ്ദാക്കി. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ചടങ്ങ് റദ്ദാക്കുകയാണെന്നും ഇനി പുസ്തക പ്രകാശന ചടങ്ങ് ഉണ്ടാകില്ലെന്നും ജേക്കബ് തോമസ് അറിയിച്ചു. പുസ്തകം വിപണിയിലും ഓണ്‍ലൈനിലും ലഭ്യമായിരിക്കും. ഔദ്യോഗിക രഹസ്യ നിയമം ജേക്കബ് തോമസ് ലംഘിച്ചെന്ന് ആരോപിച്ച് ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന ആവശ്യവുമായി മുന്‍ മന്ത്രി കെ.സി.ജോസഫ് കത്തയച്ചിരുന്നു. ഇന്ന് വൈകീട്ട് അഞ്ചു മണിക്കാണ് ‘സ്രാവുകള്‍ക്കൊപ്പം നീന്തുക’ എന്ന പുസ്തകം പ്രകാശനം ചെയ്യാനിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss