|    Aug 24 Thu, 2017 10:26 am
Home   >  Kerala   >  

ജേക്കബ് തോമസിനെ പുകച്ച് പുറത്ത് ചാടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു:മുഖ്യമന്ത്രി

Published : 28th October 2016 | Posted By: mi.ptk

jacob-thomas

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് ഡയറക്ടര്‍ക്ക് ചേരാത്ത ഒരു പ്രവൃത്തിയും ജേക്കബ് തോമസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ജേക്കബ് തോമസിനെ  പുകച്ച് പുറത്തുചാടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.കേസില്‍ സി.ബി.ഐ സ്വീകരിച്ച നിലപാടില്‍ അസ്വാഭാവികതയുണ്ട്. ചില അധികാര കേന്ദ്രങ്ങളാണ് സി.ബി.ഐ നടപടിക്ക് പിന്നില്‍. അതുകൊണ്ടാണ് എ.ജി ഈ കേസില്‍ ഹാജരായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.എം എബ്രഹാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതില്‍ തെറ്റു പറ്റിയിട്ടുണ്ട്. ഇതേക്കുറിച്ച് കെ.എം എബ്രഹാം നല്‍കിയ പരാതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക