|    Apr 30 Sun, 2017 10:07 pm
FLASH NEWS

ജേക്കബ് തോമസിനെ അനുകൂലിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം

Published : 4th November 2016 | Posted By: SMR

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ അനുകൂലിച്ചും സിബിഐ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചും സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഹരജി ഫയലില്‍ സ്വീകരിക്കുക പോലും ചെയ്യാതിരിക്കെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നു ചൂണ്ടിക്കാട്ടി സിബിഐ നിലപാടറിയിച്ചത് സംശയകരമാണെന്നും അനാവശ്യ നടപടിയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡിയായിരിക്കെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുവെന്നു ചൂണ്ടിക്കാട്ടി കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ ഹരജിയിലാണു പൊതുഭരണവിഭാഗം അണ്ടര്‍ സെക്രട്ടറി എല്‍ ടി സന്തോഷ് കുമാറിന്റെ സത്യവാങ്മൂലം. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഏതു ഹരജികള്‍ കോടതിയില്‍ വന്നാലും അന്വേഷണത്തിലുള്ള കേസുകളുടെ ആധിക്യം പറഞ്ഞ് ഒഴിവാകാനാണ് സിബിഐ ശ്രമിക്കാറുള്ളത്. എന്നാല്‍ ജേക്കബ് തോമസിനെതിരേ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറായെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. രാഷ്ട്രീയപരവും വ്യക്തിപരവുമായ എതിര്‍പ്പുകളാലാണു ഹരജിക്കാരന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ ഇത്തരമൊരു ഹരജിയുമായി വന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായ ഹരജിക്കാരനു തങ്ങളുടെ മന്ത്രിസഭാംഗങ്ങള്‍ക്കും മറ്റുമെതിരേ ജേക്കബ് തോമസ് കേസന്വേഷിക്കുന്നതില്‍ എതിര്‍പ്പുണ്ടെ ന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day