|    Jun 20 Wed, 2018 1:55 am
Home   >  Kerala   >  

ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹരജി

Published : 12th January 2017 | Posted By: mi.ptk

jacob-thomas

മൂവാറ്റുപുഴ:വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹരജി. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ വാങ്ങിയതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായെന്ന ആരോപണവും അവധിയെടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയതും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.ഹരജി ഈ മാസം 19 ന് പരിഗണിക്കും.
ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് 14 തുറമുഖ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതിലൂടെ സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തല്‍.പിന്നീട് തുറമുഖ ഡയറക്ടറായി എത്തിയ ഷേഖ് പരീത് ഈ റിപ്പോര്‍ട്ട് ശരിവച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.സ്ഥാപിച്ച സോളാര്‍ പാനലുകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും 54 ലക്ഷം രൂപയുടെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതില്‍ ഐടി വകുപ്പിന്റെ അനുമതിയില്ലായിരുന്നുവെന്നും ഷേഖ് പരീതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss