|    May 29 Mon, 2017 8:56 pm
FLASH NEWS

ജെ സി ഡാനിയേല്‍ പുരസ്‌കാരം കെ ജി ജോര്‍ജിന്

Published : 7th September 2016 | Posted By: SMR

തിരുവനന്തപുരം: 2015ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് തിരക്കഥാകൃത്തും സംവിധായകനുമായ കെ ജി ജോര്‍ജ് അര്‍ഹനായി. മലയാള സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്തു സംസ്ഥാന ചലച്ചിത്ര അക്കാദമിയാണു പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഒക്‌ടോബര്‍ 15ന് പാലക്കാട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം കൈമാറും. ഐ വി ശശി ചെയര്‍മാനും സിബിമലയില്‍, ജി പി വിജയകുമാര്‍, കമല്‍, റാണി ജോര്‍ജ് ഐഎഎസ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
1970കളില്‍ മലയാള സിനിമാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കമിട്ട വ്യക്തിയായിരുന്നു കെ ജി ജോര്‍ജെന്ന് ജൂറി വിലയിരുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day