|    Feb 21 Wed, 2018 6:53 pm
FLASH NEWS
Home   >  National   >  

ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയെ അഫ്ഗാന്‍ പൗരന്‍മാര്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി പരാതി

Published : 21st January 2017 | Posted By: G.A.G

rape

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയെ അഫ്ഗാന്‍ പൗരന്‍മാര്‍ മയക്കുമരുന്ന് നല്‍കിയശേഷം കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി.  തെക്കന്‍ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് തവാബ് അഹമ്മദ് (27), സുലൈമാന്‍ അഹമ്മദി (31) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷണറുടെ കാര്‍ഡുപയോഗിച്ചായിരുന്നു പ്രതികള്‍ ഡല്‍ഹിയില്‍ താമസിച്ചുവന്നിരുന്നതെന്ന് പോലിസ് പറഞ്ഞു.ജെഎന്‍യുവിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. ഹൗസ് ഖാസ് ഗ്രാമത്തിലെ ഒരു പബ്ബില്‍ വെച്ച് യുവതി പ്രതികളിലൊരാളായ തവാബിനെ പരിചയപ്പെടുകയും മൊബൈല്‍ നമ്പര്‍ കൈമാറുകയും ചെയ്തിരുന്നു.
തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയേയും സുഹൃത്തിനേയും ഗ്രീന്‍ പാര്‍ക്കിലെ ഫഌറ്റില്‍ പാര്‍ട്ടിക്ക് ക്ഷണിച്ചു. സുഹൃത്തിനൊപ്പം പാര്‍ട്ടിക്കെത്തിയ യുവതി പിന്നീട് കൂട്ടുകാരിയെ സര്‍വകലാശാലയില്‍ കൊണ്ടുചെന്നാക്കി തവാബിന്റെ താമസസ്ഥലത്തെത്തി മദ്യപിച്ചു. പിറ്റേന്ന് ഉറക്കമുണര്‍ന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി മനസിലായത്. ഇക്കാര്യം സുഹൃത്തുക്കളെ അറിയിച്ചു. തുടര്‍ന്ന് സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ പോലിസിലെത്തിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss