|    Aug 15 Wed, 2018 10:11 pm
FLASH NEWS
Home   >  Kerala   >  

ജെസ്‌നയുടെ കാമുകനല്ല: ഒറ്റപ്പെടുത്തല്‍ മാനസികമായി തകര്‍ക്കുന്നു- ആണ്‍ സുഹൃത്ത്

Published : 22nd June 2018 | Posted By: sruthi srt

പത്തനംതിട്ട: ജെസ്‌ന മരിയ ജെയിംസിന്റെ കാമുകനല്ല താനെന്ന് ജെസ്‌നയുടെ സുഹൃത്ത്. ജെസ്‌നയുടെ തിരോധനാത്തോടെ നാട്ടുകാരും പോലിസുമെല്ലാം തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുകയാണെന്നും ജസ്‌നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും ഇദ്ദേഹം പറയുന്നു.ഒറ്റപ്പെട്ട് അവസ്ഥയിലാണ് ഇ്‌പ്പോഴുള്ളത്. ജെസ്‌നയ്ക്ക് ആരോടെങ്കിലും പ്രണയമുള്ളതായി അറിയില്ല.

മരിക്കാന്‍ പോകുന്നുവെന്നാണ് അവസാനമായി അയച്ച മൊബൈല്‍ സന്ദേശം. ഇത്തരത്തില്‍ മുന്‍പും സന്ദേശമയച്ചിട്ടുണ്ട്. ജെസ്‌നയെ കാണാതായതിനു ശേഷവും ഇത്തരത്തില്‍ മെസ്സേജ് അയച്ചു എന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. ഇത് പോലിസിനോടും പറഞ്ഞിരുന്നു. എന്നാല്‍ തുടരെ തുടരെ ചോദ്യം ചെയ്യുന്നത് മാനസികമായി തകര്‍ക്കുന്നുവെന്നും സുഹൃത്ത് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss