|    Nov 18 Sat, 2017 7:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജെസി ഒമാര്‍ ഇനി ഗസറ്റഡ് ഓഫിസര്‍മാര്‍

Published : 3rd November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ (ജെസിഒ)മാരെ ഗസറ്റഡ് ഓഫിസര്‍മാരാക്കി കരസേന ഉത്തരവിട്ടു. ജെസിഒമാരെ നോണ്‍ ഗസറ്റഡ് ഓഫിസര്‍മാരായാണ് നേരത്തെ കണക്കാക്കിയിരുന്നത്. പുതിയ ഉത്തരവ് 64,000 ഉദ്യോഗസ്ഥര്‍ക്കു ഗുണകരമാവും. ശമ്പള, തുല്യതയും റാങ്കിങുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉദ്യോഗസ്ഥരില്‍ നിന്നും അമര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണു സൈന്യം പുതിയ ഉത്തരവിറക്കിയത്. ജെസിഒമാര്‍ നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരാണെന്ന 2011ലെ ഉത്തരവ് റദ്ദു ചെയ്തതായി വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി സൈനിക ആസ്ഥാനം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക