|    Feb 20 Tue, 2018 1:39 am
FLASH NEWS
Home   >  National   >  

ജെല്ലിക്കെട്ട് പ്രക്ഷോഭക്കാര്‍ക്കെതിരായ പോലിസ് അതിക്രമത്തിന്റെ വീഡിയോകള്‍ പുറത്തുവന്നു

Published : 24th January 2017 | Posted By: G.A.G

jallikkettu-ved

ചെന്നൈ:  ജെല്ലിക്കെട്ട് പ്രക്ഷോഭക്കാര്‍ക്കെതിരായ  പോലിസ് അതിക്രമത്തിന്റെ വീഡിയോകള്‍ പുറത്തുവന്നു.  പൊലീസുകാര്‍ വാഹനങ്ങള്‍ നശിപ്പിക്കുന്നതിന്റെയും സ്ത്രീകളെ ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വിഡിയോകളിലുള്ളത്. ചലച്ചിത്രതാരങ്ങളായ കമല്‍ ഹാസനും അരവിന്ദ് സ്വാമിയും സമൂഹ മാധ്യമത്തില്‍ ഈ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തതോടെ സംഭവം വിവാദമാവുകയാണ്.  അതേസമയം, വിഡിയോ കെട്ടിച്ചമച്ചതാണെന്നാണ് ചെന്നൈ പൊലീസ് കമ്മിഷണര്‍ എസ്. ജോര്‍ജിന്റെ വാദം. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന്  അദ്ദേഹം അറിയിച്ചു.
തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ പൊലീസ് നശിപ്പിക്കുന്നും വഴിയരികിലുള്ള സ്‌കൂട്ടര്‍ പൊലീസ് തല്ലിത്തര്‍ക്കുന്നതും വീടിനു മുന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ ലാത്തികൊണ്ട് തല്ലുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss