|    Feb 21 Wed, 2018 8:23 pm
FLASH NEWS
Home   >  National   >  

ജെല്ലിക്കെട്ട്: തമിഴ്‌നാട്ടില്‍ കാളപ്പോരിനെ വെല്ലുന്ന പ്രതിഷേധം

Published : 18th January 2017 | Posted By: Navas Ali kn

-62170005200_massive-protests-by-youth-marina-beach-here-demanding-holding-jallikattu-bull-taming-sport

ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി വിധിയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കനത്ത പ്രതിഷേധം. പ്രാദേശികമായ തുടങ്ങിയ പ്രതിഷേധങ്ങള്‍ ചെന്നൈയില്‍ കേന്ദ്രീകരിച്ച് ശക്തമാകുകയാണ്. സിനിമാ താരങ്ങളും ജെല്ലിക്കെട്ടിന് പിന്‍തുണയുമായി വന്നിട്ടുണ്ട്. സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ജല്ലിക്കെട്ടിനു അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പന്നീര്‍ശെല്‍വം ഇന്ന് പ്രധാനമന്ത്രിയെ കാണും. 51 അണ്ണാഡിഎംകെ എംപിമാരും അദ്ദേഹത്തെ അനുഗമിക്കും. പ്രതിഷേധം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.
നാമക്കല്‍ ജില്ലയില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ച് ജല്ലിക്കെട്ടിനു വേണ്ടി സമരത്തിനിറങ്ങി. മറീന ബീച്ചില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ വിദ്യാര്‍ഥികളുള്‍പ്പടെ നിരവധി പേരെത്തുന്നുണ്ട്. അതിനിടെ വിഷയത്തില്‍ ഇടപെടുന്നില്ല എന്നാരോപിച്ച് എഐഡിഎംകെ എം പിമാര്‍ക്കെതിരിലും പ്രതിഷേധമുണ്ടായി. ചെന്നൈയില്‍ എംപിമാര്‍ക്കു നേരെ ചെരുപ്പെറിഞ്ഞാണ് ജെല്ലിക്കെട്ട് പ്രേമികള്‍ പ്രതിഷേധിച്ചത്. അതേസമയം തമിഴ് സിനിമാ മേഖലയിലെ പ്രമുഖരായ രജനീകാന്ത്്, കമല്‍, സൂര്യ, വിജയ് എന്നിവരും ജെല്ലിക്കെട്ട് നിരോധിതിനെതിരെ പ്രതിഷേധം അറിയിച്ചു. തമിഴ്‌നാട്ടിലെ പ്രക്ഷോഭങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും ജെല്ലിക്കെട്ട് തമിഴരുടെ വികാരമാണെന്നും നടന്‍ സൂര്യ പ്രതികരിച്ചു. തമിഴന്റെ ഐഡന്റിറ്റിയാണ് ജെല്ലിക്കെട്ട് എന്നാണ് നടന്‍ വിജയ് പ്രതികരിച്ചത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ തമിഴ്‌നാട് ഒന്നടങ്കം ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ പ്രതിഷേധിക്കുകയാണെന്നും ഒരു വീഡിയോ സന്ദേശത്തില്‍ വിജയ് പറഞ്ഞു. തമിഴ് സംസ്‌കാരത്തിന്റെ ഒരു അടയാളപ്പെടുത്തലായി ജെല്ലിക്കെട്ട് തുടര്‍ന്നുപോകണമെന്നാണ് രജനീകാന്ത് അഭിപ്രായപ്പെട്ടത്. മൃഗ സ്‌നേഹത്തിന്റെ പേരില്‍ ബിരിയാണി നിരോധിക്കുമോ, പിന്നെ എന്തിന് ജെല്ലിക്കെട്ട് നിരോധിക്കുന്നു എന്ന ചോദ്യമാണ് ഉലക നായകന്‍ കമല്‍ ഉയര്‍ത്തിയത്. നടി നയന്‍ താര ഉള്‍പ്പടെയുള്ളവരും ജെല്ലിക്കെട്ടിനെ അുകൂലിച്ചുള്ള സമരങ്ങള്‍ക്ക് പിന്‍തുണ അറിയിച്ചിട്ടുണ്ട്. ഗായകന്‍ യുവന്‍ ശങ്കര്‍ രാജ ജെല്ലിക്കെട്ട് എന്ന പേരില്‍ ഒരു പാട്ട് തന്നെ ഇറക്കിയാണ് പ്രതിഷേധങ്ങള്‍ക്ക് കരുത്ത് പകരുന്നത്. കാവേരി നദീജല പ്രശ്‌നത്തിലുണ്ടായതു  പോലെ തമിഴന്റെ പൊതു വികാരമായി ജെല്ലിക്കെട്ട് വിഷയവും മാറിക്കഴിഞ്ഞിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss