|    Jul 20 Fri, 2018 8:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജെറ്റ് എയര്‍വേയ്‌സ് എന്‍ഡിടിവി വാങ്ങിയെന്ന് പ്രചാരണം ; വാര്‍ത്ത നിഷേധിച്ച് ചാനല്‍

Published : 23rd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പ്രമുഖ ദേശീയ വാര്‍ത്താ ചാനലായ എന്‍ഡിടിവി സ്‌പൈസ് ജെറ്റ് മാനേജിങ്് ഡയറക്ടറുമായ അജയ് സിങ് ഏറ്റെടുക്കുന്നുവെന്ന് പ്രചാരണം.എന്നാല്‍ എന്‍ഡി ടിവി വാര്‍ത്ത നിഷേധിച്ചു. നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന  സ്‌പൈസ് ജെറ്റ് മാനേജിങ്് ഡയറക്ടര്‍ അജയ് സിങ്. എന്‍ഡിടിവിയുടെ ഷെയറുകള്‍ സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍  അജയ് സിങ് സ്വന്തമാക്കിയെന്ന വാര്‍ത്തകള്‍ മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്  വഴിയാണ് പുറത്തുവന്നിരുന്നത്. എന്‍ഡിടിവി ഉടമകളായ പ്രണോയ് റോയും ഭാര്യ രാധിക റോയും സിബിഐ അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍  കമ്പനിയുടെ 40 ശതമാനത്തോളം ഓഹരി വാങ്ങിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍,  വാര്‍ത്ത നിഷേധിച്ച് എന്‍ഡിടിവി  വാര്‍ത്താക്കുറിപ്പ് ഇറക്കുകയായിരുന്നു. കമ്പനിയുടെ ഒഹരികള്‍ ആര്‍ക്കും വില്‍പന നടത്താന്‍ കരാര്‍ നടത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.   ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് അജയ് സിങ്.  ആപ്കി ബാര്‍ മോദി സര്‍ക്കാര്‍ എന്ന ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് അജയ് സിങിന്റെ സംഘമായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss