|    Oct 19 Thu, 2017 5:48 am
FLASH NEWS
Home   >  Pravasi   >  

ജെറ്റ് എയര്‍വെയ്‌സ് സ്വാതന്ത്ര്യ ദിന ഓഫര്‍

Published : 9th August 2017 | Posted By: fsq

 

ദോഹ: ഇന്ത്യയുടെ 71ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ജെറ്റ് എയര്‍വെയ്‌സ് ഓഫറുകള്‍ പ്രഖ്യാപിച്ചു. എട്ടുദിവസം നീളുന്ന പ്രമോഷന്‍ കാലയളവില്‍ അടിസ്ഥാനനിരക്കില്‍ 30ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും.  ദോഹയില്‍ നിന്ന് ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിലേക്കും ബാങ്കോക്ക്, കൊളംബോ, ധക്ക, ഹോങ്കോങ്, കാഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും ഓഫര്‍ ലഭ്യമാണ്. ആഗസ്ത്് 7നും പതിനാലിനുമിടയില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കായിരിക്കും ഡിസ്‌കൗണ്ട് ലഭിക്കുക. ആഗസ്ത് 7നും അടുത്തവര്‍ഷം മാര്‍ച്ച് 31നും ഇടയില്‍ യാത്രയ്ക്കാണ് ഓഫര്‍ ലഭിക്കുന്നത്. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും സേവനങ്ങളുമാണ് ജെറ്റ് എയര്‍വേയ്‌സ് ലഭ്യമാക്കുന്നതെന്ന്  ഗള്‍ഫ് മിഡില്‍ഈസ്റ്റ് ആഫ്രിക്ക വൈസ്പ്രസിഡന്റ് ഷാകിര്‍ കണ്ടവാല പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക