|    Dec 18 Mon, 2017 10:19 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജെറ്റ് എയര്‍വെയ്‌സ് കരിപ്പൂര്‍-ഷാര്‍ജ സര്‍വീസ് തുടങ്ങി

Published : 31st October 2016 | Posted By: SMR

കൊണ്ടോട്ടി: കരിപ്പൂര്‍-ഷാര്‍ജ സെക്ടറില്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ സര്‍വീസുകള്‍ക്ക് തുടക്കമായി. ഇന്നലെ ഷാര്‍ജയില്‍ നിന്ന് രാത്രി 8.25ന് എത്തിയ വിമാനം 9.25നാണ് കരിപ്പൂര്‍ വിട്ടത്. ആദ്യവിമാനത്തില്‍ 168 യാത്രക്കാരാണ് ഷാര്‍ജയിലേക്ക് പോയത്. ആഭ്യന്തര സെക്ടറിലും ദോഹയിലേക്കുമാണ് നിലവില്‍ ജെറ്റ് എയര്‍വെയ്‌സ് കരിപ്പൂരില്‍ സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും, എയര്‍ അറേബ്യയുമാണ് ഷാര്‍ജയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. യാത്രാതിരക്കുള്ള ഷാര്‍ജയിലേക്ക് ജെറ്റ് കൂടിയെത്തിയതോടെ യാത്രക്കാര്‍ക്ക് ആശ്വസമാവും. കരിപ്പൂരില്‍ നിന്ന് സൗദി മേഖലയിലേക്കും സര്‍വീസ് ആരംഭിക്കാന്‍ ജെറ്റ് തയ്യാറെടുക്കുന്നുണ്ട്. ജെറ്റിന്റെ കന്നി ഷാര്‍ജ സര്‍വീസ് യാത്രക്കാര്‍ക്ക് ബോഡിങ് പാസ് നല്‍കി കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് നിര്‍വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss