|    Oct 22 Sun, 2017 2:51 am
Home   >  News now   >  

ജെറ്റ് എയര്‍വെയ്‌സും, സ്‌പൈസ് ജെറ്റും യു.എ.ഇ.യില്‍ നിന്നുള്ള സര്‍വ്വീസ് വര്‍ധിപ്പിക്കുന്നു

Published : 21st August 2016 | Posted By: G.A.G

ദുബയ്:  ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനികളായ ജെറ്റ് എയര്‍വെയ്‌സും, സ്‌പൈസ് ജെറ്റും യു.എ.ഇ.യില്‍ നിന്നുള്ള സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഒക്ടോബര്‍ 30 മുതല്‍ ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വ്വീസ് ആരംഭിക്കുമ്പോള്‍ സ്‌പൈസ് ജെറ്റ്  ഇതേ ദിവസം ദുബയില്‍ നിന്നും മംഗളൂരുവിലേക്കാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. അതേ സമയം എയര്‍ ഇന്ത്യ ഈ വരുന്ന വിന്റര്‍ ഷെഡ്യൂളില്‍ കേരളത്തിലേക്ക് പുതിയ ഒരു സര്‍വ്വീസും ആരംഭിക്കുന്നില്ല. എയര്‍ ഇന്ത്യ ട്രിച്ചി, ചണ്ഡിഗഡ് തുടങ്ങിയ സെക്ടറിലേക്കാണ് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നത്. ഷാര്‍ജയില്‍ നിന്നും വൈകിട്ട് 3 മണിക്ക് പുറപ്പെടുന്ന ജെറ്റ് എയര്‍വെയ്‌സ് രാത്രി 8.25 ന് കോഴിക്കോട്ട് എത്തും. അവിടെ നിന്നും രാത്രി 9.25 ന് പുറപ്പെടുന്ന വിമാനം രാത്രി 11.55 ന് ഷാര്‍ജയില്‍ എത്തും. വടക്കേ മലബാറുകാര്‍ക്ക് ഏറെ ഗുണകരമാകുന്ന സ്‌പൈസ് ജെറ്റ് ദുബയില്‍ നിന്നും ഉച്ചക്ക് 12.55 ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.05 ന് മഗളുരു വിമാനത്താവളത്തിലെത്തും. അവിടെ നിന്നും പുലര്‍ച്ചെ 12.20 ന് പുറപ്പെടുന്ന വിമാനം വെളുപ്പിന് 2.40 ന് ദുബയിലെത്തും. ബജറ്റ്് വിമാനമായ സ്‌പൈസ്്് ജെറ്റ്്് 273 ദിര്‍ഹം മുതലാണ് നിരക്ക്്. വലിയ വിമാനങ്ങള്‍ കോഴിക്കോട്ടേക്കുള്ള സര്‍വ്വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഈ സെക്ടറിലേക്ക് ജെറ്റ് എയര്‍വെയ്‌സ് സര്‍വ്വീസ് ആരംഭിക്കുന്നത് ഏറെ ഗുണകരമാണ്. കൊമേഴ്‌സ്യല്‍ വിമാനമായ ജെറ്റ് എയര്‍വെയ്‌സ് കോഴിക്കോട് സെക്ടറിലേക്ക് 40 കിലോ ലഗേജാണ് സൗജന്യമായി അനുവദിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക