|    Jan 17 Tue, 2017 6:31 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ജെറ്റ് എയര്‍വെയ്‌സില്‍ നിരക്കിളവ്

Published : 5th August 2016 | Posted By: SMR

ദോഹ: ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് ആറ് ദിവസത്തേക്ക് പ്രത്യേക നിരക്കിളവ് പ്രഖ്യാപിച്ചു.
ഇന്ത്യയിലേക്കും, ആസിയാന്‍, സാര്‍ക്ക് മേഖലയിലേക്കും സഞ്ചരിക്കുന്നവര്‍ക്ക് 15 ശതമാനം ഡിസ്‌കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്ത് 2 മുതല്‍ 8 വരെ വില്‍ക്കപ്പെടുന്ന ടിക്കറ്റില്‍ പ്രീമിയര്‍ യാത്ര നടത്തുന്നവര്‍ക്കാണ് ഓഫര്‍ ലഭ്യമാവുക. നേരിട്ടുള്ള വിമാനങ്ങള്‍ക്ക് മാത്രമേ നിരക്കിളവ് ലഭിക്കൂ എന്നും കമ്പനി അറിയിച്ചു.
തങ്ങളുടെ സേവനം ലഭ്യമാവുന്ന പ്രധാന കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനും മികച്ച സേവനം ആസ്വദിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കപ്പെടുന്നതെന്ന് ജെറ്റ് എയര്‍വെയ്‌സ് ഖത്തര്‍ ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക