|    Jan 19 Thu, 2017 6:36 pm
FLASH NEWS

ജെറ്റ് എയര്‍വെയസ് ഷാര്‍ജ-മംഗളൂരു സര്‍വ്വീസ് ആരംഭിച്ചു

Published : 9th August 2016 | Posted By: mi.ptk

jet-air-1

ഷാര്‍ജ:  ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനികളിലൊന്നായ ജെറ്റ് എയര്‍വെയ്‌സ് ഷാര്‍ജ-മംഗളൂരു സര്‍വ്വീസ് ആരംഭിച്ചു. ഷാര്‍ജയില്‍ നിന്നും ഉച്ചക്ക് 12.45 ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 5.55 ന് മംഗളൂരുവിലെത്തും അവിടെ നിന്നും രാവിലെ 9.30 ന് പുറപ്പെടുന്ന വിമാനം 11.45 ന് ഷാര്‍ജയിലെത്തും. 1144 ദിര്‍ഹമിന് റിട്ടേണ്‍ ടിക്കറ്റാണ് ഉല്‍ഘാടനത്തോടനുബന്ധിച്ച് നല്‍കുന്നതെന്നും ഗള്‍ഫിലെയും ഇന്ത്യയിലേയും രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ജെറ്റ് എയര്‍വെയ്‌സ് വൈസ് പ്രസിഡന്റ് ഷാക്കിര്‍ കാന്താവാല അറിയിച്ചു. പുതിയ സര്‍വ്വീസ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, ടൂറിസം മേഖലക്ക് ഏറെ ഗുണകരമാകുമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അഥോറിറ്റി ചെയര്‍മാന്‍ അലി സാലിം മിദ്ഫ വ്യക്തമാക്കി. ഷാര്‍ജ വിമാനത്താവളത്തിന്റെ വികസനത്തിന്റെ പുരോഗതിയാണ് ഈ സര്‍വ്വീസ് വ്യക്തമാക്കുന്നതെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അഥോറിറ്റി ഡയറക്ടര്‍ ശൈഖ് ഫൈസല്‍ ബിന്‍ സഔദ് അറിയിച്ചു. മംഗളൂരുവിലേക്ക് ദുബയില്‍ നിന്നും അബുദബിയില്‍ നിന്നും ജെറ്റ് എയര്‍വെയ്‌സ് സര്‍വ്വീസ് നടത്തുന്നുണ്ട്. ദുബയ്, അബുദബി എന്നീ സെക്ടറുകളില്‍ നിന്നും ഇന്ത്യയിലേക്ക് ദിനംപ്രതി 11 സര്‍വ്വീസുകള്‍ വീതം സര്‍വ്വീസ് നടത്തുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 122 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക