|    Sep 23 Sat, 2017 10:07 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ജെറോം ടെയ്‌ലര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Published : 13th July 2016 | Posted By: SMR

ജമൈക്ക: വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ജെറോം ടെയ്‌ലര്‍ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമില്‍ ഇടം കണ്ടെത്താനാവാതെ പോയതോടെയാണ് ടെയ്‌ലര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
എന്നാല്‍, ഏകദിനത്തിലും ട്വന്റിയിലും തുടര്‍ന്ന് കളിക്കുമെന്ന് 32 കാരനായ താരം അറിയിച്ചു. 2003ല്‍ ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തോടെയാണ് ടെയ്‌ലര്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്.
41 ടെസ്റ്റുകളിലായി 122 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. 2015ല്‍ ആസ്‌ത്രേലിയക്കെതിരേ 47 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ടെസ്റ്റില്‍ ടെയ്‌ലറിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം.
2015ല്‍ ആസ്‌ത്രേലിയക്കെതിരേയാണ് താരം അവസാനമായി ടെസ്റ്റില്‍ വിന്‍ഡീസിനു വേണ്ടി കളത്തിലിറങ്ങിയത്. കരിയറില്‍ പിടിപ്പെട്ട പരിക്കും ടെസ്റ്റില്‍ നിന്ന് ടെയ്‌ലറിന്റെ വിടപറയല്‍ നേരത്തെയാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക