|    May 21 Mon, 2018 11:01 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ജെറാര്‍ഡ് ലോസ് ആഞ്ചലസ് ഗാലക്‌സി വിടുന്നു

Published : 15th November 2016 | Posted By: SMR

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം സ്റ്റീവന്‍ ജെറാര്‍ഡ് മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ലോസ് ആഞ്ചലസ് ഗാലക്‌സി വിടുന്നു. അടുത്ത മാസം വരെയാണ് ക്ലബുമായി ജെറാര്‍ഡി നു കരാറുള്ളത്. തന്റെ വിടവാങ്ങലിനെക്കുറിച്ച് ജെറാര്‍ഡ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ഗാലക്‌സി ടീമിലെ സഹതാരങ്ങളുടെ സാന്നിധ്യം നഷ്ടമാവുന്നു എന്ന അടിക്കുറുപ്പോടെയാണ് 36 കാരനായ താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടത്.
അവസാനമല്‍സരത്തില്‍ ഗാലക്‌സി ടീം പെനല്‍റ്റി ഷൂട്ടൗട്ടില്‍ കൊളോറാഡോ റാപ്പിഡ്‌സിനോട് പരാജയപ്പെട്ടിരുന്നു. 2015 ജനുവരി 15നാണ് ജെറാര്‍ഡ് ഗാലക്‌സി ടീമില്‍ എത്തിയത്. ലിവര്‍പൂളിന്റെ ഇതിഹാസതാരം കൂടിയായ ജെറാര്‍ഡിന്റെ ഗാലക്‌സിയില്‍ നിന്നുള്ള വിടവാങ്ങല്‍ ആകാംക്ഷയോടെയാണ് ഫുട്‌ബോള്‍ ലോകം നോക്കിക്കാണുന്നത്.
17 സീസണുകളിലായി 710 മല്‍സരങ്ങളില്‍ ജെറാര്‍ഡ് ലിവര്‍പൂളിനായി ബൂട്ടണിഞ്ഞിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss