|    Sep 25 Tue, 2018 6:30 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ജെയ്‌സലിന്റെ വീടിന് കുറ്റിയടിച്ചു

Published : 14th September 2018 | Posted By: kasim kzm

പരപ്പനങ്ങാടി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വേറിട്ട സേവനം നടത്തി മാതൃകയായ താനൂരിലെ എസ്‌വൈഎസ് പ്രവര്‍ത്തകന്‍ ജെയ്‌സലിന് എസ്‌വൈഎസ് ദാറുല്‍ ഖൈര്‍ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐസിഎഫ് പണിതുനല്‍കുന്ന വീടിന്റെ കുറ്റിയടിക്കല്‍ നടന്നു. പ്രളയാനന്തര കേരളത്തില്‍ സാന്ത്വനം പദ്ധതിയിലൂടെ നവീകരിച്ചുനല്‍കുന്ന 1000 ഭവനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് ജെയ്‌സലിനുള്ള ദാറുല്‍ ഖൈറിന് കുറ്റിയടിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ നിര്‍വഹിച്ചത്.
പരപ്പനങ്ങാടി ആവിയില്‍ ബീച്ചിലെ ജെയ്‌സല്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്താണ് പുതിയ വീടിന്റെ നിര്‍മാണം. കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, ഐസിഎഫ് ഗള്‍ഫ് പ്രസിഡന്റ് സയിദ് അബ്ദുര്‍റഹിമാന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ത്വാഹ ബാഫഖി, പി കെ എം ഇരിങ്ങല്ലൂര്‍, അബൂബക്കര്‍ മാസ്റ്റര്‍, ശരീഫ് കാരശ്ശേരി സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss