|    Jan 24 Tue, 2017 12:36 am

ജെയ്ഷയുടെ ആരോപണം; കായികമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

Published : 24th August 2016 | Posted By: SMR

തിരുവനന്തപുരം: റിയോ ഒളിംപിക്‌സ് മാരത്തണിനിടെ കുടിവെള്ളം ലഭിച്ചില്ലെന്ന ഒ പി ജെയ്ഷയുടെ പരാതിയില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കായികമന്ത്രി ഇ പി ജയരാജന്‍ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന് കത്തയച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇപ്പോള്‍ ബംഗളൂരുവില്‍ ചികില്‍സയിലുള്ള ജയ്ഷയെ മന്ത്രി ഫോണില്‍ വിളിച്ച് ആരോഗ്യസ്ഥിതി ആരാഞ്ഞു. ജയ്ഷയ്ക്ക് എല്ലാവിധ സഹായവും നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും മന്ത്രി അറിയിച്ചു.
അതെസമയം ഒളിംപിക്‌സ് മല്‍സരത്തിനിടെ മലയാളി മാരത്തണ്‍ താരം ഒ പി ജെയ്ഷക്കുണ്ടായ ദുരനുഭവം മനുഷ്യാവകാശ ലംഘനമാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള ഇടത് എംപിമാര്‍ കേന്ദ്ര കായിക മന്ത്രിക്കു കത്തയച്ചു. വിഷയത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണം. താരങ്ങളേക്കാള്‍ കൂടുതല്‍ ആളുകളാണ് ഒഫീഷ്യലുകളെന്ന പേരില്‍ റിയോവില്‍ പോയത്. എന്നിട്ടും താരങ്ങള്‍ക്കുവേണ്ടി അടിസ്ഥാന സൗകര്യം പോലും ലഭ്യമാക്കാന്‍ അവര്‍ക്കായില്ലെന്നും എംപിമാരായ എ സമ്പത്ത്, പി കെ ശ്രീമതി ടീച്ചര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ കായികതാരങ്ങള്‍ നേരിടുന്ന ദുരവസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണിത്. അത്‌ലറ്റിക് ഫെഡറേഷനും കായികമന്ത്രാലയവും നല്‍കുന്ന വിശദീകരണത്തില്‍ വൈരുധ്യമുണ്ട്. അവ മുഖവിലയ്‌ക്കെടുക്കാനാവില്ല. കായികമേഖലയെ നശിപ്പിക്കുന്ന ഇത്തില്‍ക്കണ്ണികളെ വേരോടെ പിഴുതെറിയാന്‍ നടപടികളുണ്ടാവണം. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും എംപിമാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക