|    Aug 20 Sun, 2017 4:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജെയ്റ്റ്‌ലി സ്വകാര്യ ആവശ്യത്തിന് ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തു: കെ വി തോമസ്

Published : 8th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ബന്ധുക്കള്‍ക്കുള്ള ദുഃഖത്തില്‍ പങ്കുചേരാന്‍ മാത്രമായി തിരുവനന്തപുരത്തെത്താന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതിരോധ മന്ത്രാലയത്തിന്റെ വിമാനം ഉപയോഗിച്ചതിലൂടെ സ്വകാര്യ ആവശ്യത്തിന് ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്‌തെന്ന് കെ വി തോമസ് എംപി ആരോപിച്ചു. ഒരു കേന്ദ്രമന്ത്രിയെന്ന നിലയില്‍ ബിജെപി പ്രവര്‍ത്തകന്റെ കുടുംബത്തില്‍ പങ്കുചേര്‍ന്നതിനൊപ്പം സമാന ദുഃഖം അനുഭവിക്കുന്നവരെ കൂടി ജെയ്റ്റ്‌ലി സന്ദര്‍ശിക്കേണ്ടതായിരുന്നു. കേന്ദ്രമന്ത്രിമാര്‍ ഇക്കാര്യത്തില്‍ മാന്യത പുലര്‍ത്തണമെന്നും കെ വി തോമസ് ആവശ്യപ്പെട്ടു. കേരളത്തിലെ അക്രമരാഷ്ട്രീയത്തില്‍ സിപിഎമ്മിനും ബിജെപിക്കും തുല്യപങ്കാണുള്ളത്. ഒരു പക്ഷത്തെ ആക്രമണം മാത്രം ഉയര്‍ത്തിക്കാണിച്ച് നടത്തുന്ന പ്രചാരണം ശരിയല്ല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പിരിച്ചുവിടാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ആദ്യകാല കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് ചരിത്രത്തിലെ തെറ്റാണ്.  ക്രമസമാധാനരംഗത്ത് മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കെ വി തോമസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക