|    Aug 18 Fri, 2017 6:54 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജെയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്ത്; കനത്ത സുരക്ഷ

Published : 6th August 2017 | Posted By: fsq

തിരുവനന്തപുരം: തലസ്ഥാനത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്ത് എത്തും. കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് രാജേഷിന്റെ വീട് സന്ദര്‍ശിക്കുന്ന ജെയ്റ്റ്‌ലി സിപിഎം ആക്രമണത്തിന് ഇരയായവരുടെ സംഗമത്തില്‍ പങ്കെടുക്കും. കേരളത്തില്‍ രാഷ്ട്രപതിഭരണം വേണമെന്ന ആര്‍എസ്എസ് നേതൃത്വം ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ നടക്കുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനം നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. രാവിലെ 11.15ന് പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്ത് എത്തുന്ന ജെയ്റ്റ്‌ലി 11.45ന് കൊല്ലപ്പെട്ട രാജേഷിന്റെ വീട് സന്ദര്‍ശിക്കും. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക