|    Nov 20 Mon, 2017 9:28 am
FLASH NEWS
Home   >  Kerala   >  

ജെയ്റ്റ്‌ലി തിരുവനന്തപുരത്തെത്തി; രാജ്ഭവനു മുമ്പില്‍ സിപിഎം സത്യഗ്രഹം

Published : 6th August 2017 | Posted By: mi.ptk

തിരുവനന്തപുരം:  സംസ്ഥാനത്ത് നടക്കുന്ന സിപിഎം-ആര്‍എസ്എസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിരുവനന്തപുരത്ത് എത്തി. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് സന്ദര്‍ശിച്ച അദ്ദേഹം കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി. പത്തു മിനുട്ടോളമാണ് അദ്ദേഹം ഇവിടെ ചെലവഴിച്ചത്.  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എംപി മാരായ നളിന്‍ കുമാര്‍ കട്ടീല്‍, രാജീവ് ചന്ദ്രശേഖര്‍, റിച്ചാര്‍ഡ് ഹേ, എംഎല്‍എ ഒ രാജഗോപാല്‍,  വി മുരളീധരന്‍, എം ടി രമേശ് പി സി തോമസ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ശ്രീകാര്യത്ത് നടക്കുന്ന അനുസ്മരണ യോഗത്തിലും പങ്കെടുക്കും. തുടര്‍ന്ന്‌, സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ആര്‍എസ്എസ് നേതാവ് ജയപ്രകാശിനെയും ജെയ്റ്റ്‌ലി സന്ദര്‍ശിക്കും.
അതേസമയം, ജെയ്റ്റ്‌ലിലുയെട സന്ദര്‍ശനത്തിന്റെ ഭാഗമായി സിപിഎം രാജ്ഭവന് മുന്നില്‍ സത്യഗ്രഹം നടത്തുകയാണ്. ആര്‍എസ്എസ്-ബിജെപി ആക്രമണത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരെയും സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബാഗങ്ങളാണ് സത്യഗ്രഹം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക