|    Oct 23 Tue, 2018 5:38 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജെയ്റ്റ്‌ലിയുടെ മാനനഷ്ടക്കേസ് : കെജ്‌രിവാളിന്റെ മറുപടി തേടി

Published : 24th May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ പുതിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി ഹൈക്കോടതി കെജ്‌രിവാളിന്റെ മറുപടി തേടി. ഇതു സംബന്ധിച്ച് ജോയിന്റ് രജിസ്ട്രാര്‍ പങ്കജ് ഗുപ്ത കെജ്്‌രിവാളിന് നോട്ടീസ് അയച്ചു. ജൂലൈ 26ന് അടുത്ത തവണ കേസ് പരിഗണിക്കുന്നതിന് മുമ്പ് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെജ്‌രിവാളുള്‍പ്പെടെ എഎപി നേതാക്കള്‍ക്കെതിരേ ജെയ്റ്റ്‌ലി മുമ്പ് നല്‍കിയ മാനനഷ്ടക്കേസില്‍ വാദം നടക്കവെ കെജ്‌രിവാളിന്റെ അഭിഭാഷകനായ രാംജത്മലാനി നടത്തിയ പരാമര്‍ശത്തിനെതിരേ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയ്റ്റ്‌ലി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മെയ് 15, 17 ദിവസങ്ങളില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദം നടക്കുന്നതിനിടെ രാംജത്മലാനി ജെയ്റ്റ്‌ലിയെ വഞ്ചകന്‍ എന്ന് വിശേഷിപ്പിച്ചതിനാണ് കേസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss