|    Mar 26 Sun, 2017 1:21 am
FLASH NEWS

‘ജെയെ’ കാണാതായി: 400 ഗ്രാമങ്ങളില്‍ തിരച്ചില്‍

Published : 31st July 2016 | Posted By: SMR

മുംബൈ: നാഗ്പൂരിനടുത്ത അമൃത് കര്‍ഹാണ്ടലാ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്നു കാണാതായ കടുവ ജെയെ കണ്ടെത്താന്‍ അധികൃതര്‍ പരതിയത് സമീപത്തെ 400ഓളം ഗ്രാമങ്ങളിലും സമീപ കാടുകളിലും.
100 ദിവസം കൊണ്ട് ഇത്രയും ഗ്രാമങ്ങള്‍ അരിച്ചുപെറുക്കിയെങ്കിലും ജെയുടെ പൊടിപോലും കണ്ടുപിടിക്കാനായിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ 18നാണ് കടുവയെ കാണാതായത്. 1975ല്‍ പുറത്തിറങ്ങിയ ഷോലെ എന്ന ബോളിവുഡ് സിനിമയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച ജെയ് എന്ന കഥാപാത്രത്തിന്റെ പേരാണ് ഏഴ് വയസ്സും 250 കിലോ തൂക്കവുമുള്ള കടുവയ്ക്ക് അധികൃതര്‍ നല്‍കിയത്. എന്നാല്‍, ഒരു കോടിയിലധികം രൂപ വിലമതിക്കാവുന്ന ലക്ഷണമൊത്ത കടുവയായതിനാല്‍ മോഷ്ടാക്കള്‍ തട്ടിക്കൊണ്ടുപോയിരിക്കാമെന്ന സംശയവും ഉയരുന്നുണ്ട്.
ജെയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 50,000 രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്കും വനസംരക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ് ഈ കടുവ.

(Visited 20 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക