|    Oct 24 Tue, 2017 3:00 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ജെയിംസ് ആന്‍ഡേഴ്‌സന്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തും

Published : 6th November 2016 | Posted By: SMR

ന്യൂഡല്‍ഹി: സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ ഇന്ത്യക്കെതിരായ അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയി ല്‍ കളിക്കുന്നതിനായി അടുത്തയാഴ്ച ഇവിടെയെത്തുമെന്ന് റിപോര്‍ട്ട്. തോളിനു പരിക്കേറ്റ താരം വിശ്രമത്തിലായിരുന്നു.
ഈ മാസം ഒമ്പതിന് രാജ്‌കോട്ടില്‍ നടക്കാനിരിക്കുന്ന ഒന്നാംടെസ്റ്റില്‍ ആന്‍ഡേഴ്‌സനു കളിക്കാനാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. 17ന് വിശാഖപട്ടണത്ത് ആരംഭിക്കുന്ന രണ്ടാംടെസ്റ്റില്‍ താരം കളിച്ചേക്കുമെന്നാണ് സൂചന.
ബംഗ്ലാദേശിനെതിരേ കഴിഞ്ഞ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ആന്‍ഡേഴ്‌സന്‍ കളിച്ചിരുന്നില്ല. ആഗസ്ത് മധ്യത്തില്‍ പാകിസ്താനെതിരേ നടന്ന ടെസ്റ്റിലാണ് താരം അവസാനമായി പന്തെറിഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക