|    Oct 20 Sat, 2018 5:46 am
FLASH NEWS
Home   >  Sports  >  Cricket  >  

ജെയിംസ് ആന്‍ഡേഴ്‌സണ് 500 ടെസ്റ്റ് വിക്കറ്റ്

Published : 9th September 2017 | Posted By: ev sports


ലണ്ടന്‍: ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ് 500 ടെസ്റ്റ് വിക്കറ്റ്. വിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്രയ്ഗ് ബ്രാത്ത് വെയ്റ്റിനെ പുറത്താക്കിയാണ് ആന്‍ഡേഴ്‌സണ്‍ 500 ടെസ്റ്റ് വിക്കറ്റുകള്‍ അക്കൗണ്ടിലാക്കിയത്. ഇതോടൊപ്പം ഒരു പിടി റെക്കോഡുകളും ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കി.
ഒരു മൈതാനത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് ആന്‍ഡേഴ്‌സണ്‍  സ്വന്തമാക്കി. ലോര്‍ഡ്‌സില്‍ 84 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത്. സിംബാബ്‌വെയുടെ ഹീത് സ്ട്രീക്ക്‌സിന്റെ 83 വിക്കറ്റ് നേട്ടമാണ് ആന്‍ഡേഴ്‌സണ്‍ തിരുത്തി എഴുതിയത്. ഇത് രണ്ടാം തവണയാണ് ലോര്‍ഡ്‌സ് മൈതാനത്ത് ബൗളര്‍മാര്‍ 500 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്നത്. 2005ല്‍ ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് 500 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയതും  ലോര്‍ഡ്‌സിലാണ്. 129 മല്‍സരങ്ങളില്‍ നിന്നാണ് ആന്‍ഡേഴ്‌സണ്‍ 500 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. ആദ്യമായാണ് ഒരു ഇംഗ്ലണ്ട് ബൗളര്‍ 500 വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്നത്. ഏറ്റവും വേഗത്തില്‍ 500 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്നതില്‍ മൂന്നാം സ്ഥാനക്കാരനാണ് ആന്‍ഡേഴ്‌സണ്‍. ഇതുവരെ ആറ് ബൗളര്‍മാരാണ് ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ നിലവില്‍ കളിക്കുന്ന താരം ആന്‍ഡേഴ്‌സണ്‍ മാത്രമാണ്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ (800), ആസ്‌ത്രേലിയയുടെ  ഷെയ്ന്‍ വോണ്‍ (708), ഇന്ത്യയുടെ അനില്‍ കുംബ്ലെ (619), ആസ്‌ത്രേലിയയുടെ ഗ്ലെന്‍ മഗ്രാത്ത് (563), വെസ്റ്റ് ഇന്‍ഡീസിന്റെ കോര്‍്ട്ട്‌നി വാല്‍ഷ് (519) എ്ന്നിവരാണ് ടെസ്റ്റില്‍ 500 വിക്കറ്റ് തികച്ച മറ്റ് താരങ്ങള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss