|    Jun 24 Sat, 2017 8:59 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ജെഫ് സെഷന്‍സിന് അറ്റോര്‍ണി ജനറല്‍ പദവി വാഗ്ദാനം ചെയ്ത് ട്രംപ്

Published : 19th November 2016 | Posted By: SMR

വാഷിങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അലബാമ സെനറ്റര്‍ ജെഫ് സെഷന്‍സിനോട് അറ്റോര്‍ണി ജനറലാവണമെന്ന് ആവശ്യപ്പെട്ടതായി യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 1996 മുതല്‍ സെനറ്റില്‍ അംഗമാണ് സെഷന്‍സ്. ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം സജീവമായിരുന്നു.
ലഫ്റ്റനന്റ് ജനറലായിരുന്ന മൈക്കല്‍ ഫ്‌ളൈനിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. ഇരുവരുടെയും നിയമനം ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരുമായും ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. ഭരണമാറ്റ സമിതി ഇരുവരുടെയും നിയമനം സ്ഥിരീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക