|    Jul 20 Fri, 2018 2:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജെപി ഇന്‍ഫ്രാടെക് 2000 കോടി നിക്ഷേപിക്കണം : സുപ്രിംകോടതി

Published : 12th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ജെപി അസോസിയേറ്റ്‌സിനോട് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് 2000 കോടി രൂപ നിക്ഷേപിക്കാന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടു. താല്‍ക്കാലികമായി നിയമിച്ച ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനോട് ജെപിയുടെ കാര്യ നിര്‍വഹണം നടത്താനും വീടു വാങ്ങിയവരുടെയും കടം നല്‍കിയവരുടെയും പലിശകള്‍ സംരക്ഷിക്കാന്‍ പദ്ധതി രൂപീകരിക്കാനും സുപ്രിംകോടതി ആവശ്യപ്പെട്ടു. ജെപി ഇന്‍ഫ്രാടെക്കിനെതിരായ ഉപഭോക്തൃ മിഷന്‍ മുതലായവ സ്‌റ്റേ ചെയ്തിട്ടുണ്ട്. എന്നാല്‍, പാപ്പരത്തം സംബന്ധിച്ച നടപടിക്രമങ്ങള്‍ തുടരുക തന്നെ ചെയ്യും. കോടതി അനുവാദമില്ലാതെ വിദേശയാത്ര ചെയ്യുന്നതില്‍ നിന്നും ജെപി ഇന്‍ഫ്രാടെക്കിന്റെ മാനേജിങ് ഡയറക്ടര്‍ക്കും മറ്റു ഡയറക്ടര്‍മാര്‍ക്കും വിലക്കേര്‍പ്പെടുത്തി. ദിവസത്തിനകം തീരുമാനം ഉണ്ടാക്കാന്‍ നിയമ ട്രൈബ്യൂണലിനോടാും ബഞ്ച് ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss