|    Oct 22 Sun, 2017 2:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജെഡിയു; സംസ്ഥാനക്കമ്മിറ്റി അംഗങ്ങളടക്കം ഭാരവാഹികള്‍ പാര്‍ട്ടിവിട്ടു

Published : 20th April 2016 | Posted By: SMR

കോഴിക്കോട്: പാര്‍ട്ടിയിലെ ജനാധിപത്യവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് തങ്ങള്‍ ജനതാദള്‍(യു) വിടുന്നതായി ജെഡിയു സംസ്ഥാനക്കമ്മിറ്റി അംഗങ്ങളായ കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍, എളമന ഹരിദാസ്, എടയത്ത് ശ്രീധരന്‍, ജില്ലാ കമ്മിറ്റിയംഗം വി കെ വസന്തകുമാര്‍, ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയംഗം എന്‍ സക്കറിയ എന്നിവര്‍ കോഴിക്കോട്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനാധിപത്യ-സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പോന്നിട്ടുള്ള പ്രസ്ഥാനം അഴിമതിക്കാര്‍ക്ക് ഓശാന പാടുന്നവരുടെ കൂടാരമായി മാറിയിരിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന നിര്‍വാഹകസമിതി യോഗങ്ങള്‍ പോലും ചര്‍ച്ചകളും തീരുമാനങ്ങളും ഇല്ലാതെയാണു നടക്കുന്നതെന്ന് എളമന ഹരിദാസ് പറഞ്ഞു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ കേരളത്തിലുടനീളം പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസ്സുകാര്‍. എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍പ്പറത്തിയാണ് പാര്‍ട്ടി പ്രസിഡന്റ് യുഡിഎഫുമായി ബന്ധം തുടരാന്‍ തീരുമാനിച്ചതെന്ന് എടയത്ത് ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക