|    May 29 Mon, 2017 1:22 pm
FLASH NEWS

ജെഡിയു നേതാവിന്റെ കാറിനെ മറികടന്നതിന് 19കാരനെ വെടിവെച്ചു കൊന്നു

Published : 8th May 2016 | Posted By: sdq

bihar-boy aditya

ഗയ: ജനതാദള്‍ യു നേതാവിന്റെ ആഡംബര കാറിനെ മറികടന്ന് വാഹനം ഓടിച്ചതിന് ബിഹാറില്‍ 19കാരനെ വെടിവെച്ചു കൊന്നു.
ജെഡിയു വനിതാ നേതാവ് മനോരമ ദേവിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റേഞ്ച് റോവര്‍ കാറിനെ ഓവര്‍ടേക്ക് ചെയ്തതിനാണ് 19കാരനായ ആദിത്യ സച്ച്‌ദേവയെ വെടിവെച്ച് കൊന്നത്.  മനോരമ ദേവിയുടെ മകന്‍ റോക്കിയും ബിഹാര്‍ പോലീസ് രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയിട്ടുള്ള ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.

മനോരമ ദേവിയുടെ കാറിനെ മറികടന്ന ഉടനെ തന്നെ റോക്കിയും സുരക്ഷാ ഉദ്യോഗസ്ഥനും തങ്ങളുടെ സ്വിഫ്റ്റ് കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട ആദിത്യയുടെ കൂടെ കാറിലുണ്ടായിരുന്ന സുഹൃത്ത് പോലീസിനോട് പറഞ്ഞു.
വെടിവെപ്പ് ആരംഭിച്ചപ്പോള്‍ തന്നെ തങ്ങള്‍ കാറ് നിര്‍ത്തിയെന്നും പിന്നിട് റോക്കിയും പോലീസുകാരനും തങ്ങളെ കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചിട്ട് മര്‍ദ്ദക്കുകയായിരുന്നുവെന്നും അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആദിത്യക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് മനോരമ ദേവി. കുപ്രസിദ്ധ കുറ്റവാളിയായ ബിന്ധി യാദവിന്റെ ഭാര്യയാണ് ദേവി. റോക്കിയോടൊപ്പം കാറിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍, ബിന്ധി യാദവ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day