|    Dec 19 Wed, 2018 6:57 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജെഡിയു ദേശീയ ഉപാധ്യക്ഷന് എതിരേ ബിജെപി

Published : 5th December 2018 | Posted By: kasim kzm

പട്‌ന: ബുധനാഴ്ച നടക്കാനിരിക്കുന്ന പട്‌ന സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ജെഡിയു ദേശീയ ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ ഇടപെടല്‍ നടത്തിയതായി ആരോപണം. പ്രശാന്ത് കിഷോറിന്റെ വാഹനം അടിച്ചുതകര്‍ത്ത എബിവിപി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പിര്‍ബഹോര്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി എംഎല്‍എമാരായ നിതിന്‍ നബിന്‍, സഞ്ജീബ് സൗരസ്യ, അരുണ്‍ സിന്‍ഹ എന്നിവരാണ് പ്രശാന്ത് കിഷോറിനെതിരേ ആരോപണം ഉന്നയിച്ചത്.
തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ വൈസ് ചാന്‍സലറുടെ വീട് സന്ദര്‍ശിച്ച കിഷോര്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടതായാണ് ആരോപണം.
അറസ്റ്റ് ചെയ്ത എബിവിപി പ്രവര്‍ത്തകരെ വിട്ടയച്ച് കിഷോറിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. രാജ്ഭവനില്‍ ഗവര്‍ണര്‍ ലാല്‍ജി താണ്ഡനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് എംഎല്‍എമാര്‍ അറിയിച്ചു.
അതേസമയം, പട്‌ന സയന്‍സ് കോളജില്‍ നിര്‍മിക്കുന്ന ദുരന്തനിവാരണ കേന്ദ്രവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാനാണ് കിഷോര്‍ വൈസ് ചാന്‍സലറുടെ ഭവനത്തില്‍ എത്തിയതെന്ന് ജെഡിയു വക്താവ് സഞ്ജയ് സിങ് അറിയിച്ചു. ആരോപണം കിഷോര്‍ നിഷേധിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss