|    Nov 18 Sat, 2017 9:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജെഡിയുവിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ചതായി അമിത് ഷാ

Published : 13th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബിഹാറില്‍ ബിജെപിയുടെ പിന്തുണയോടെ ഭരണം നടത്തുന്ന നിതീഷ്‌കുമാറിന്റെ ജെഡിയുവിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ജെഡിയുവിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ചതായി അമിത് ഷാ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാര്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത്ഷായുടെ ട്വീറ്റ്. ജെഡിയു പ്രസിഡന്റ് നിതീഷ്‌കുമാറുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്നും താന്‍ ജെഡിയുവിനെ എന്‍ഡിയഎയിലേക്ക് ക്ഷണിച്ചുവെന്നുമായിരുന്നു അമിത്ഷായുടെ ട്വീറ്റ്. ജെഡിയു -എന്‍ഡിഎ സഖ്യത്തില്‍ ചേരുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച എന്നാണ് സൂചന. സഖ്യത്തില്‍ ചേര്‍ന്നാലുടന്‍ പാര്‍ട്ടി 19ന് പട്‌നയില്‍ നടക്കുന്ന എന്‍ഡിഎ ദേശീയ എക്‌സിക്യുട്ടീവില്‍ നിതീഷിന്റെ ജെഡിയു ഔദ്യോഗികമായി സഖ്യത്തിന്റെ ഭാഗമാവുമെന്നാണ് റിപോര്‍ട്ടുകള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക