|    Apr 26 Thu, 2018 5:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജെഡിഎസ് വിട്ട സമീറിനെതിരേ കോണ്‍ഗ്രസ് വിട്ട് അല്‍ത്താഫ് വരുന്നു

Published : 3rd April 2018 | Posted By: kasim kzm

ബംഗളൂരു: ജെഡിഎസ് വിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ചാമരാജ് പേട്ടില്‍ മല്‍സരിക്കാനൊരുങ്ങുന്ന സമീര്‍ അഹ്മദ് ഖാനെതിരേ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ബി കെ അല്‍ത്താഫ് ഖാനെ മല്‍സരിപ്പിക്കാന്‍ ദേവഗൗഡ.
ജെഡിഎസ് നേതൃത്വത്തിനെതിരേ നിരവധി ആരോപണങ്ങളുന്നയിച്ചാണ് സമീര്‍ അഹ്മദ് ഖാനും ആറ് എംഎല്‍എമാരും പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്ന ഏഴ് എംഎല്‍എമാരെയും ഏതുവിധേനയും തോല്‍പ്പിക്കണമെന്ന വാശിയിലാണ് ജെഡിഎസ് നേതാവ് ദേവഗൗഡ.
രണ്ടു ദശകത്തോളമായി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അല്‍ത്താഫ്. മണ്ഡലത്തിലെ ഒരുലക്ഷത്തോളം മുസ്‌ലിം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അല്‍ത്താഫിന് കഴിയുമെന്നാണ് ദേവഗൗഡയുടെ പ്രതീക്ഷ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss