|    May 30 Tue, 2017 1:08 pm
FLASH NEWS

ജെജെ ഹോസ്പിറ്റല്‍-തോണ്ടലികുന്നേല്‍ പാലം റോഡ ്‌നിര്‍മാണോദ്ഘാടനം

Published : 28th February 2016 | Posted By: SMR

കായംകുളം:നഗരസഭയിലെ ജെജെഹോസ്പിറ്റല്‍-തോണ്ടലികുന്നേല്‍ പാലം റോഡിന്റെ നിര്‍മാണോദ്ഘാടനം സികെസദാശിവന്‍ എംഎല്‍എ നിര്‍വഹിച്ചു.
സ്‌കൂളുകള്‍,ആശുപത്രി,കൃഷ്ണപുരം കൊട്ടാരം എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ പ്രദേശവാസികള്‍ എംഎല്‍എ യുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സികെ സദാശിവന്‍ എംഎല്‍എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ പുനര്‍നിര്‍മാണത്തിനായി അനുവദിച്ചത്. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ശിവദാസന്‍ അധ്യക്ഷത വഹിച്ചു.വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍ഗിരിജ മുഖ്യപ്രഭാഷണം നടത്തി.വാര്‍ഡ് കൗണ്‍സിലര്‍ കെകെഅനില്‍കുമാര്‍,ഓമന അനില്‍,അഡ്വ.എസ്‌സുനില്‍,കെപരമേശ്വരന്‍പിള്ള,ഡോ.ജോസ് ജോസഫ്, മോഹനന്‍പിഎന്നിവര്‍ പ്രസംഗിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day