|    Oct 18 Wed, 2017 7:49 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ജെഎസ്‌സി പരിശീലന കളരിക്ക് വര്‍ണ്ണാഭമായ തുടക്കം

Published : 5th October 2017 | Posted By: shadina sdna

ജിദ്ദ: ജിദ്ദയിലെ ആദ്യത്തെ ഫുട്ബാള്‍ അക്കാദമി ആയ ജെദ്ദ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ എട്ടാമത് പരിശീലന പരിപാടി മദീന റോഡിലെ റാഡിസണ്‍ ഹോട്ടലിനു സമീപമുള്ള അല്‍ റൗദ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍  വച്ച് തുടക്കം കുറിച്ചു. പരിചയ സമ്പന്നരായ പന്ത്രണ്ടോളം കോച്ചുകളും സാങ്കേതിക  വിദഗ്ധരും ഉള്‍പ്പെടുന്നവരാ ണ്  പരിശീലനത്തിന് ചുക്കാന്‍ പിടിക്കുന്നത്. 9 വയസ്സിനു താഴെ 12 വയസ്സിനു താഴെ 14  വയസ്സിനു താഴെ  17  വയസ്സിനു  താഴെ തുടങ്ങിയ വിഭാഗത്തിലാണ് പരിശീലനം കൊടുക്കുന്നത്. ഈപ്രാവശ്യത്തെ പ്രത്യേകത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്ലബ്ബ്കള്‍ക്കും ജെസ്‌സി പരിശീലനം ഒരുക്കുന്നു എന്നുള്ളതാണ്. സ്‌കൗട്ടിങ് പ്രോഗ്രാം അനുസരിച്ചു യൂറോപ്പ്യന്‍ പ്രൊഫഷനല്‍ കളിക്കാരെ പരിശീലിപ്പിക്കുന്ന കോച്ചുമാര്‍  ജിദ്ദയില്‍ വച്ച് ക്യാമ്പിലെ കളിക്കാര്‍ക്ക് പരിശീലനം നല്‍കും. ഈ വര്‍ഷത്തെ പരിശീലനത്തിന് വിവിധ വിഭാഗങ്ങളില്‍ ഏതാനും ഒഴിവുകള്‍ മാത്രം ബാക്കി ഉണ്ട് ആഗ്രഹം ഉള്ളവര്‍  പ്രവീണ്‍  പദ്മന്‍  0564570912 ,സാദിക് എടക്കാട് 0542809357 സമീര്‍ 0539349030 തുടങ്ങിയവറുമായോ വെള്ളിയാഴ്ച  രാവിലെ 6 ആറുമണിക്ക് അല്‍ റൗദ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍  നേരിട്ടോ എത്തിച്ചേരേടത്താണ്. രക്ഷിതാക്കളുടെ കായിക മാനസികോല്ലാസത്തിനായ് വൈവിധ്യമാര്‍ന്ന പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട് .

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക