|    Jul 27 Thu, 2017 6:15 am
FLASH NEWS
Home   >  National   >  

ജെഎന്‍യു സമരത്തിന് പിന്തുണ; ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തു: കബീര്‍ സുമന്‍

Published : 20th February 2016 | Posted By: swapna en

kabir-suman-

കൊല്‍ക്കത്ത: ജെഎന്‍യു  സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ തന്റെ ഫെയ്‌സ്ബുക്ക്് ബ്ലോക്ക് ചെയ്തതായി മുന്‍ തൃണുമൂല്‍ കോണ്‍ഗ്രസ് എം പി കബീര്‍ സുമന്‍. ജെഎന്‍യു സമരത്തിന് അഭിവാദ്യമര്‍പ്പിച്ച്  സ്വയം എഴുതിയ ഒരു ഗാനം സുമന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കബീറിന്റെ അക്കൗണ്ട്  മണിക്കൂറുകള്‍ക്കകം   ബ്ലോക്ക് ചെയ്യുകയായിരുന്നു. 19 മണിക്കൂറുകളോളം ബ്ലോക്ക് ചെയ്തു- പത്രവര്‍ത്തകനും ഗായകനും അടുത്തിടെ ഇസ്ലാംമതം സ്വീകരിക്കുകയും ചെയ്ത കബീര്‍ പറഞ്ഞു. ആറു മാസം മുമ്പ് ബംഗ്ലാദേശി ക്രിക്കറ്ററെ അനുമോദിച്ച് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് താന്‍ ഭീഷണി നേരിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് എങ്ങിനെയാണ് എന്ന് പരാമര്‍ശിച്ചുകൊണ്ടാണ് പോസ്റ്റിട്ടത്. ആരുമറിയാതെ വിചാരണ കൂടാതെ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി. മൃതദേഹം പോലും വീട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തില്ല ഇങ്ങനെയുള്ള ഒരു പോസ്റ്റും കബീര്‍ പോസ്റ്റ് ചെയ്തിരുന്ന.ു 2014ലിലും താന്‍ ഇത്തരത്തില്‍ അഫ്‌സല്‍ ഗുരുവിന് പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റിട്ടിരുന്നതായും കബീര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക