|    Oct 24 Tue, 2017 6:00 am
FLASH NEWS
Home   >  National   >  

ജെഎന്‍യു വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

Published : 16th February 2016 | Posted By: G.A.G

MODI-SILENT

ന്യൂഡല്‍ഹി : ജെഎന്‍യു വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വിശദീകരണം നല്‍കണമെന്ന്് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഈമാസം 23ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായാണ് സര്‍വകക്ഷിയോഗം വിളിച്ചത്. ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി രോഹിത് വെമ്യുലയുടെ മരണവും അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതും ജെഎന്‍യു വിഷയവും പാര്‍ലിമെന്റ് സമ്മേളനത്തെ ശബ്ദമുഖരിതമാക്കുമെന്നാണ് സൂചനകള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക