|    Jul 28 Fri, 2017 12:24 pm
FLASH NEWS
Home   >  National   >  

ജെഎന്‍യു വിവാദം; ഉസ്മാനിയാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കരുതല്‍ കസ്റ്റഡിയില്‍

Published : 14th February 2016 | Posted By: swapna en

osmania-university_

ഹൈദരാബാദ്:ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യാ കുമാറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഉസ്മാനിയാ കോളജില്‍ പ്രതിഷേധം നടത്താനൊരുങ്ങിയ എഐഎസ്എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ  പോലിസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കോളജിന് മുന്‍ വശം തടിച്ചുകൂടി കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരൂപം വിദ്യാര്‍ത്ഥികള്‍ കത്തിച്ചു. തുടര്‍ന്ന് കനയ്യാ കുമാറിനെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. ഇത് തടുക്കാന്‍ ക്യാംപസിലെ ഏബിവിപി പ്രവര്‍ത്തകര്‍ ഇടപ്പെട്ടു. ഉടന്‍ തന്നെ പോലിസെത്തി പ്രശ്‌നം നിയന്ത്രിക്കുകയായിരുന്നു. ഏബിവിപി പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിച്ചതിനെ തുടര്‍ന്നാണ് ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യാ കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തത്. ജെഎന്‍യുവില്‍ ഇതിനെ തുടര്‍ന്ന് പ്രതിഷേധം ആളിക്കത്തുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക