|    Oct 22 Mon, 2018 5:22 pm
FLASH NEWS
Home   >  National   >  

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ്: ഇടതുസഖ്യത്തിന് വന്‍ വിജയം

Published : 10th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ഡല്‍ഹി ജവര്‍ഹര്‍ലാലന്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് വന്‍ വിജയം. ജനറല്‍ സീറ്റുകളെല്ലാം ഐസ, എസ്എഫ്‌ഐ,ഡിഎസ്എഫ് സഖ്യം പിടിച്ചെടുത്തു. കഴിഞ്ഞവര്‍ഷവും ഇടതുസഖ്യത്തിനായിരുന്നു വിജയം.
എബിപിവി രണ്ടാം സ്ഥാനത്തും ദലിത് രാഷ്ട്രീയം ഉയര്‍ത്തിപിടിച്ച ബാപ്‌സ മൂന്നാം സ്ഥാനത്തുമെത്തി.
ഡിഎസ്എഫിലെ ഗീതാകുമാരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എബിവിപിയുടെ നിധി ത്രിപാഠിയെ പരാജയപ്പെടുത്തിയാണ് ഗീതാകുമാരി വിജയിച്ചത്. എബിവിപിക്ക് ഒരു ജനറല്‍ സീറ്റു പോലും നേടാനായില്ല. തിങ്കളാഴ്ചയായിരിക്കും ഔദ്യോഗിക ഫലപ്രഖ്യാപനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss