|    Oct 23 Mon, 2017 1:23 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജെഎന്‍യു വിദ്യാര്‍ഥികള്‍ മോദിയുടെ കോലം കത്തിച്ചു

Published : 13th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യു- ഐ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും കോലങ്ങള്‍ കത്തിച്ചു.
വാഗ്ദാനങ്ങള്‍ പാലിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കും രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തകര്‍ക്കെതിരേ നിരന്തരമുണ്ടാവുന്ന ദ്രോഹനടപടികള്‍ക്കുമെതിരായ പ്രതിഷേധമായാണ് രാജകീയവേഷത്തിലുള്ള കോലം കത്തിച്ചത്.
യോഗ ഗുരു രാംദേവ്, സാധ്വി പ്രജ്ഞാസിങ് ഠാക്കൂര്‍, ആശാറാം ബാപ്പു, ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ തുടങ്ങിയവരുടെ കോലങ്ങളും വിദ്യാര്‍ഥികള്‍ കത്തിച്ചു.
പൈശാചികതയ്‌ക്കെതിരേ സത്യം വെളിപ്പെടുമെന്ന പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു വിദ്യാര്‍ഥികളുടെ പ്രകടനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക