|    Oct 17 Wed, 2018 6:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജെഎന്‍യു : വന്‍ വിജയം നേടി ഇടതുസഖ്യം

Published : 11th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ഷനില്‍ ഇടതുസഖ്യത്തിനു വന്‍വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിയ നാലു ജനറല്‍ സീറ്റുകളും എസ്എഫ്‌ഐ, ഐസ, ഡിഎസ്എഫ് സഖ്യം തൂത്തുവാരി. ഐസയുടെ ഗീതാകുമാരിയാണ് പ്രസിഡന്റ്. 1506 വോട്ടുകള്‍ ലഭിച്ച ഗീതാകുമാരി എബിവിപിയുടെ നിധി ത്രിപാഠിയെ 464 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 1028 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെ സിമോണ്‍ സോയാ ഖാന്‍ വൈസ്പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ദുഗ്ഗിരാല ശ്രീകൃഷ്ണയും ജോയിന്റ് സെക്രട്ടറിയായി സുഭാന്‍ഷു സിങും തിരഞ്ഞെടുക്കപ്പെട്ടു. നാലു സീറ്റിലും രണ്ടാംസ്ഥാനത്തെത്തിയ ആര്‍എസ്എസ് വിദ്യാര്‍ഥി വിഭാഗമായ എബിവിപിയെ പിന്നിലാക്കിയാണ് ഇടതുസഖ്യത്തിന്റെ വിജയം. ദലിത് വിദ്യാര്‍ഥിപ്രസ്ഥാനമായ അംബേദ്കറിസ്റ്റുകളുടെ ബാപ്‌സയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രോഹിത് വെമുലയുടെ ആത്മഹത്യക്കു ശേഷം രൂപീകൃതമായ ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ബാപ്‌സ) തനിച്ചു മല്‍സരിച്ചാണ് നാല് സീറ്റുകളിലും 900നു മുകളില്‍ വോട്ടുകള്‍ നേടിയത്. ഇടതുസഖ്യത്തിന്റെ ഭാഗമാവാതെ തനിച്ച് മല്‍സരിച്ച എഐഎസ്എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി മലയാളിയായ അപരാജിത രാജയ്ക്കു 416 വോട്ടുകള്‍ ലഭിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം ഇന്നുണ്ടാവും. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ 58.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss