|    May 28 Sun, 2017 8:51 pm
FLASH NEWS

ജെഎന്‍യു പ്രഫസര്‍ക്ക് സസ്‌പെന്‍ഷന്‍: പണിമുടക്കുമായി സഹപ്രവര്‍ത്തകര്‍

Published : 6th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്ത ജെഎന്‍യു പ്രഫസര്‍ക്ക് പിന്തുണയുമായി അധ്യാപകര്‍. സംഭവത്തില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ ഇന്നലെ പണിമുടക്കി. ജെഎന്‍യു അധ്യാപക അസോസിയേഷന്റെ ഉപാധ്യക്ഷനും ഭാഷാവിഭാഗം പ്രഫസറുമായ അഗ്നിഹോത്രിയെയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് കഴിഞ്ഞയായ്‌ഴ്ച അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്.
രക്ഷിതാക്കള്‍ക്ക് ചികില്‍സ നടത്തിയെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി 50,000 രൂപ നേടിയെടുത്തുവെന്നാണ് പ്രഫസര്‍ക്കെതിരായ ആരോപണം. ഇദ്ദേഹത്തിനെതിരേ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം അധികൃതരുടെ നടപടി നീതീകരിക്കാനാവാത്തതാണെന്ന് അധ്യാപകര്‍ പറഞ്ഞു. ഈയിടെ അധികൃതര്‍ എടുത്ത പലതീരുമാനങ്ങളും സര്‍വകലാശാലയുടെ സ്വയംഭരണത്തിനെതിരായ നീക്കങ്ങളാണെന്നും അധ്യാപകര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day