|    Oct 19 Fri, 2018 3:58 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജെഎന്‍യു തിരഞ്ഞെടുപ്പ് ഇന്ന്

Published : 8th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെഎന്‍യു)  വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹികളെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഐസ, എസ്എഫ്‌ഐ അടങ്ങുന്ന ഇടത് സഖ്യവും ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷനും തമ്മിലാണ് പ്രധാന മല്‍സരം. എന്‍എസ്‌യുഐ, എബിവിപി, എഐഎസ്എഫ് എന്നീ സംഘടനകളും മല്‍സരരംഗത്തുണ്ട്. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്റെ ഭരണഘടനയനുസരിച്ചാണ് തിരഞ്ഞെടുപ്പ്. ഇതനുസരിച്ച് തിരഞ്ഞെടുപ്പു പ്രക്രിയയില്‍ യൂനിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന് യാതൊരു ഇടപെടലിനും അധികാരമില്ല. തിങ്കളാഴ്ചയാണ് ഫലപ്രഖ്യാപനം. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ഏഴില്‍ അഞ്ചും പെണ്‍കുട്ടികളാണ് എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രത്യേകത. ഇടതുസഖ്യത്തില്‍ നിന്നു മാറി ഒറ്റയ്ക്ക് മല്‍സരിക്കുന്ന സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി അപരാജിത രാജ സ്ഥാനാര്‍ഥികളിലെ ഏക മലയാളി സാന്നിധ്യമാണ്. സിപിഐ നേതാവ് ഡി രാജയുടെ മകളാണ് അപരാജിത. എഐഎസ്എഫ് ഒറ്റയ്ക്ക് മല്‍സരിക്കുന്നത് ഇടത് അനുകൂല വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് റിപോര്‍ട്ട്. ഇടതു വോട്ട് ബാങ്കിലെ വിള്ളല്‍ അംബേദ്കറിസ്റ്റുകളായ ബാപ്‌സയ്ക്ക് ഗുണംചെയ്യും. നജീബിന്റെ തിരോധാനം, യുജിസി വിജ്ഞാപനത്തെത്തുടര്‍ന്ന് ഗവേഷണ സീറ്റുകള്‍ വെട്ടിക്കുറച്ച പുതിയ അധികാരികളുടെ തീരുമാനം, ജെഎന്‍യുവിനെതിരായ സംഘപരിവാരത്തിന്റെ രാജ്യദ്രോഹ ആരോപണങ്ങള്‍ തുടങ്ങിയവയാണ് തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയങ്ങള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss