|    Sep 20 Wed, 2017 12:57 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജെഎന്‍യു: ഐസ- എസ്എഫ്‌ഐ സഖ്യം നേടി

Published : 11th September 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസിനെ തുടര്‍ന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധത്തിനു ശേഷം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിനു മുന്നേറ്റം. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനും (ഐസ) എസ്എഫ്‌ഐയും ചേര്‍ന്നു രൂപീകരിച്ച ഇടതുസഖ്യം വിജയിച്ചു.  അതേസമയം, ഒരു ജനറല്‍ സീറ്റ് നഷ്ടമായെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷം തുടര്‍ച്ചയായി അടക്കിഭരിച്ച ഡല്‍ഹി സര്‍വകലാശാലാ യൂനിയനില്‍ എബിവിപി ആശ്വാസജയം കണ്ടെത്തി. ജോയിന്റ് സെക്രട്ടറി സീറ്റില്‍ എന്‍എസ്‌യുഐ വിജയിച്ചു. 2014ലും 2015ലും നാലു ജനറല്‍ സീറ്റും എബിവിപിക്കായിരുന്നു. അമിത് തന്‍വാര്‍ (പ്രസിഡന്റ്), പ്രിയങ്ക ഛബ്രി (വൈസ് പ്രസിഡന്റ്), അങ്കിത് കുമാര്‍ സംഗ്‌വാന്‍ (സെക്രട്ടറി), മോഹിത് ഗരിഡ് (ജോയിന്റ് സെക്രട്ടറി) തിരഞ്ഞെടുക്കപ്പെട്ടു. നാലു ജനറല്‍ സീറ്റുകളിലേക്ക് 91 സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. ഇക്കുറി വോട്ടിങ് 36.9 ശതമാനമായി കുറഞ്ഞു. 17,712 വോട്ടുകള്‍ നോട്ടയ്ക്ക് ലഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക