|    Oct 19 Fri, 2018 2:16 pm
FLASH NEWS
Home   >  National   >  

ജെഎന്‍യു അധ്യാപകനാവാന്‍ ഗോശാല സന്ദര്‍ശിച്ചിരിക്കണം

Published : 6th January 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനാവാന്‍ ഗോശാല സന്ദര്‍ശിച്ചിരിക്കണം. ജെഎന്‍യു പ്രഫസര്‍മാര്‍ക്കായി നടത്തി അഭിമുഖത്തിലാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചത്. കുട്ടികളുടെയും മൃഗങ്ങളുടെയും ധാര്‍മികതയെ കുറിച്ചും ചോദ്യങ്ങളുണ്ടായതായി അഭിമുഖത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കുന്നു. താമസ സ്ഥലത്തിനു സമീപം ഗോശാലയുണ്ടോയെന്ന ചോദ്യത്തിനും ഇവര്‍ മറുപടി പറയേണ്ടി വന്നു.


ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രഫസര്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കയച്ച ഇമെയിലില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.എട്ടു മിനിട്ടോളം നടത്തിയ അഭിമുഖത്തിന് ഒടുവിലാണ് വൈസ് ചാന്‍സലര്‍ ഇക്കാര്യങ്ങള്‍ ചോദിച്ചതെന്നും മെയിലില്‍ പറയുന്നുണ്ട്. പ്രൊഫസര്‍ തന്റെ ഗവേഷണ വിഷയത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ വിദേശീയരെ കുറിച്ചുള്ള പഠനത്തില്‍ നിന്ന് മാറി നില്‍ക്കാനും ഇന്ത്യക്കാരായ ചിന്തകരെ കുറിച്ച് പഠനം നടത്താനുമാണ് ഇന്റര്‍വ്യൂ ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ജെഎന്‍യു വൈസ് ചാന്‍സലര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.സമാന അനുഭവം ഉണ്ടായതായി ഡല്‍ഹി സര്‍വകലാശാലയിലെ ഇക്കണോമിക്‌സ് പ്രഫസര്‍ ദേവേഷ് ബിര്‍ബാലും പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss