|    Oct 21 Sun, 2018 4:57 am
FLASH NEWS
Home   >  National   >  

ജെഎന്‍യുവില്‍ ജയിച്ചെന്ന വ്യാജ പ്രചാരണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

Published : 10th September 2017 | Posted By: shadina sdna

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ബിജെപി തിരഞ്ഞെടുപ്പില്‍ ജയിച്ചെന്ന വ്യാജ പ്രചാരണവുമായി രംഗത്ത്.  തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ തങ്ങള്‍ ജയിച്ചെന്നാണ് സംഘപരിവാരത്തിന്റെ വ്യാജ പ്രചരണം.
പ്രസിഡന്റ് സ്ഥാനത്തേക്ക് യുനൈറ്റഡ് ലെഫ്റ്റിന്റെ ഗീതാ കുമാരി 464 വോട്ടിന് നിധി ത്രിപാഠിയെ പരാജയപ്പെടുത്തിയെങ്കിലും തങ്ങളാണ് വിജയിച്ചതെന്നായിരുന്നു സംഘപരിവാരത്തിന്റെ പ്രചാരണം. നിധി ത്രിപാഠിയുടെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയായിരുന്നു പ്രചരണം.
ഇതിന് പിന്നാലെ വൈസ് പ്രസിഡന്റ്‌ പദവിയിലേക്ക് എബിവിപി വിജയിച്ചെന്ന് പ്രചരിപ്പിച്ചത് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗിയ ആയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss