|    Aug 17 Fri, 2018 9:27 am
Home   >  Todays Paper  >  page 7  >  

ജെഎംബി നേതാവ് അറസ്റ്റില്‍

Published : 8th August 2018 | Posted By: kasim kzm

ബംഗളൂരു: ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഎംബി (ജമാഅത്ത് ഉല്‍ മുജാഹിദീന്‍ ബംഗ്ലാദേശ്) യുടെ ഉന്നത നേതാവ് ബംഗളൂരുവില്‍ അറസ്റ്റില്‍. ബിഹാറിലെ ബോധ്ഗയയില്‍ നിന്ന് രണ്ട് ബോംബുകള്‍ കണ്ടെടുത്ത കേസിലാണ് മുഹമ്മദ് ജഹിദുല്‍ ഇസ്‌ലാം (38) എന്ന കൗസറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. രമണ നഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാള്‍. ഇവിടെ നടത്തിയ തിരച്ചിലില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കണ്ടെത്തിയെന്ന് എന്‍ഐഎ അറിയിച്ചു. ഇയാളെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കി.
ജനുവരി 20ന് ദലൈലാമ ബോധ്ഗയ സന്ദര്‍ശിക്കാനിരിക്കെയാണ് സ്ഥലത്തുനിന്ന് ബോംബുകള്‍ കണ്ടെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss