|    Apr 23 Sun, 2017 11:04 am
FLASH NEWS

ജെഎംഎം നേതാവ് കോടതി വളപ്പില്‍ വെടിയേറ്റ് മരിച്ചു

Published : 1st December 2016 | Posted By: SMR

ജംഷഡ്പൂര്‍: ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) നേതാവ് ഉപേന്ദ്ര സിങ് കോടതി വളപ്പില്‍ വെടിയേറ്റ് മരിച്ചു. ജംഷഡ്പൂര്‍ കോടതിയിലെ ബാര്‍ അസോസിയേഷന്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍വച്ചാണ് സിങിന് വെടിയേറ്റത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിങ് ജംഷഡ്പൂരില്‍ നിന്ന് ജെഎംഎം സ്ഥാനാര്‍ഥിയായി ജനവിധി തേടിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ആക്രമണം നടന്നയുടന്‍ തന്നെ രണ്ടുപേര്‍ അറസ്റ്റിലായതായി പോലിസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ തടവില്‍ കഴിയുകയായിരുന്ന സിങ് ഏതാനും മാസം മുമ്പായിരുന്നു മോചിതനായത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day