|    Aug 21 Mon, 2017 4:14 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ജെഇഇ പരീക്ഷാഫലം : സമൂസ വില്‍പനയ്ക്കിടയിലും ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി മോഹന്‍ അഭ്യാസ്

Published : 13th June 2017 | Posted By: fsq

 

ഹൈദരാബാദ്: പിതാവിനൊപ്പം സമൂസ വില്‍പന നടത്തുന്ന 17കാരന് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ 64ാം റാങ്ക്. മെയിന്‍ പരീക്ഷയില്‍ ദേശീയതലത്തില്‍ ആ റാം റാങ്കും വബിലിസെട്ടി മോഹന്‍ അഭ്യാസ് എന്ന വിദ്യാര്‍ഥി കരസ്ഥമാക്കിയിട്ടുണ്ട്. സമൂസ ഉണ്ടാക്കി വില്‍ക്കുന്ന അച്ഛനെ സഹായിക്കുന്ന അഭ്യാസ് ജോലി തന്റെ വിദ്യാഭ്യാസത്തെ ബാധിക്കാതെ ശ്രദ്ധിച്ചിരുന്നു. അധ്യാപകരും മാതാപിതാക്കളും ന ല്‍കിയ പിന്തുണയാണ് തന്റെ വിജയത്തിനു പിന്നിലെന്നു പറഞ്ഞ അഭ്യാസ് തനിക്ക് അബ്ദുല്‍കലാമിനെ പോലെ ശാസ്ത്രജ്ഞനാവാനാണ് ആഗ്രഹമെന്നും പറയുന്നു. ഐഐടി മദ്രാസില്‍ സീറ്റ് ഉറപ്പായതോടെ മകന്റെ  ആഗ്രഹം സഫലമാക്കാം എന്ന സന്തോഷത്തിലാണ് ഈ കുടുംബം. കുടുംബത്തിന്റെ  വാ ര്‍ഷിക വരുമാനം ഒരുലക്ഷത്തില്‍ താഴെയാണെങ്കിലും തങ്ങള്‍ വിദ്യാഭ്യാസത്തിനാണു പ്രാധാന്യം കൊടുക്കുന്നതെന്നും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം മക്കള്‍ക്ക് ഉണ്ടാവണമെന്നാണ് ആഗ്രഹമെന്നും അഭ്യാസിന്റെ പിതാവ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക